01:30am 09 August 2026
NEWS
ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ
08/08/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

തിരുവനന്തപുരം  : 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന  ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം  നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്‌സലും ഓഗസ്റ്റ് 13-ന്  ഫൈനൽ പ്രകടനവുമാണ് നടത്തുക.

സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും  ദേശീയ ഐക്യ ബോധവും  വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൃത്യത, ഒരുമ, വൈകാരിക അവതരണം എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ വ്യോമ സേനാ  ബാൻഡ്, ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ആയോധന, ദേശസ്നേഹ, ജനപ്രിയ ഗാനങ്ങളുടെ സമ്പന്നമായ ഒരു ശേഖരമാകും അവതരിപ്പിക്കുക.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img